Zygo-Ad

കടയുടെ ചില്ലു തകർന്ന സംഭവം: തലശ്ശേരി നഗരസഭ വ്യാപാരികളോടുള്ള ധിക്കാരം അവസാനിപ്പിക്കുക - വെൽഫെയർ പാർട്ടി

 


തലശ്ശേരി : നഗരമധ്യത്തിൽ മണവാട്ടി ജംഗ്ഷനിൽ ലോഗൻസ് റോഡിൻ്റെ നവീകരണം വൈകുന്നതിൻ്റെ ഭാഗമായി  റോഡിൽ നിന്ന് കരിങ്കൽ ചീളുകൾ തെറിച്ച് കടയുടെ ചില്ലു തകർന്ന സംഭവം നഗരസഭയുടെ ധിക്കാരപരവും നിരുത്തരവാദപരവുമായ സമീപനമാണെന്ന് വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി പ്രസ്താവിച്ചു.

ഒരു മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞ് പ്രദേശത്തെ വ്യാപാരികളെ കബളിപ്പിക്കുകയും ആറുമാസം കഴിഞ്ഞിട്ടും പണി പൂർത്തിയാവാതിരിക്കുന്ന റോഡിൽ നിന്നുണ്ടാവുന്ന ഇത്തരം അപകടങ്ങളും വ്യാപാരികളുടെ ദുരിതവും നഗരസഭ കണ്ടില്ലെന്ന് നടിക്കുകയാണ്. 

അപകടം സംഭവിച്ച കട സന്ദർശിക്കുവാനോ ഉടമകളെ സാന്ത്വനിപ്പിക്കാനോ നഗരസഭാധികൃതർ തയ്യാറായിട്ടില്ല..

അപകടം സംഭവിച്ച റോഡിൽ ചാക്ക് വിരിക്കുകയാണ് നഗരസഭ ആകെ ചെയ്തത് ..ഇത് വ്യാപാരികളോടും പൊതുജനങ്ങളോടുമുള്ള വെല്ലുവിളിയാണ്..

അടിയന്തിരമായി റോഡിൻ്റെ അപകടാവസ്ഥ പരിഹരിക്കുകയും  ലോഗൻസ് റോഡിൻ്റെ നവീകരണത്തിൻ്റെ ഭാഗമായി വിവിധ  കടയുടമകൾക്ക് സംഭവിച്ച കഷ്ട നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്യാത്ത പക്ഷം പ്രദേശത്തെ വ്യാപാരികളെ അണിനിരത്തി ശക്തമായ സമരപരിപാടികൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന്

മുനിസിപ്പൽ കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി.. അപകടം സംഭവിച്ച കട മുനിസിപ്പൽ നേതാക്കൾ സന്ദർശിച്ചു.. യോഗത്തിൽ പ്രസിഡൻ്റ് എ.പി അജ്മൽ, സെക്രട്ടറി കെ എം അശ്ഫാഖ് , എ. അബ്ദുൽ അസീസ്, സാജിദ് കോമത്ത്, ഫൗസിയ സലീം എന്നിവർ സംസാരിച്ചു. '

വളരെ പുതിയ വളരെ പഴയ