Zygo-Ad

2000 രൂപ ഉടൻ ബാങ്ക് അക്കൗണ്ടില്‍, പിഎം കിസാൻ പദ്ധതിയില്‍ നിങ്ങളുണ്ടോ.? ഈ വിവരങ്ങള്‍ പരിശോധിക്കൂ


കേന്ദ്ര സർക്കാരില്‍ നിന്ന് 100 ശതമാനം ധനസഹായമുള്ള കേന്ദ്ര പദ്ധതിയാണ് പി‌എം-കിസാൻ സമ്മാൻ നിധി. പദ്ധതി പ്രകാരം അർഹരായ ഗുണഭോക്തൃ കർഷകർക്ക് പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യം ലഭിക്കും.മൂന്ന് തുല്യമായ ഗഡുക്കളായി 2,000 രൂപ വീതമാണ് ലഭിക്കുക. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം രീതി അനുസരിച്ച്‌ തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് കൈമാറുന്നത്. രാജ്യത്തെ കർഷകരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് കേന്ദ്രസർക്കാർ പദ്ധതി ദീപാവലി സമ്മാനം.

2025 ദീപാവലിക്ക് മുമ്പ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 21-ആമത്തെ ഗഡു നല്‍കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

വെള്ളപ്പൊക്കം ബാധിച്ച സംസ്ഥാനങ്ങളായ പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഏകദേശം 27 ലക്ഷം കർഷകർക്ക് അവരുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രതീക്ഷിച്ചതിലും മുമ്പുതന്നെ 2,000 രൂപ സഹായം ലഭിച്ചു.ദുരിതബാധിത സംസ്ഥാനങ്ങളിലെ കർഷകർക്ക് ചെറിയ ആശ്വാസം ഇത് നല്‍കിയിട്ടുണ്ട്. ഗ്രാമീണ കുടുംബങ്ങളുടെ മേലുള്ള സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുന്നതിന് ഉത്സവ സീസണിന് മുമ്പ് ഫണ്ട് വിതരണം ചെയ്യാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ട്. ബാക്കിയുള്ള കർഷകർക്കും ഉടൻ ധനസഹായം അക്കൗണ്ടുകളില്‍ എത്തിയേക്കും.വീഴ്ച വരുത്തരുത്

ഇ-കെവൈസി പൂർത്തിയാക്കാത്ത, ആധാർ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത, തെറ്റായ ഐഎഫ്‌എസ്‌സി കോഡുകള്‍ ഉള്ള അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ പൊരുത്തപ്പെടാത്ത കർഷകരെ ഈ ഗഡുവില�

വളരെ പുതിയ വളരെ പഴയ