കാസർഗോഡ്: ചന്തേര പോലീസ് സ്റ്റേഷൻ പരിധിയില്‍ പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പയ്യന്നൂർ സ്വദേശി ഗിരീഷാണ് പിടിയിലായത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. ഇനി ആറു പേരെ കൂടി പിടികൂടാനുണ്ട്. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.
പരാതിയില്‍ ചന്തേര, നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പോക്സോ നിയമപ്രകാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ (എഇഒ) ഉള്‍പ്പെടെ 9 പേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു.
കേസില്‍ പ്രതിയായ മുസ്ലിം ലീഗ് നേതാവ് അന്വേഷണ സംഘത്തെ വെട്ടിച്ച് ഒളിവില്‍ പോയി. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരനെ ഓണ്‍ലൈൻ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്.
പ്രതികളെ റിമാൻഡ് ചെയ്ത് ഹാജരാക്കിയപ്പോൾ മുഖം മറെച്ചും അല്ലാതെയും കോടതിയിലെത്തിയ പ്രതികൾ
ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പടന്ന സ്വദേശി വി.കെ. സൈനുദ്ദീൻ (52), പടന്നക്കാട്ടെ റംസാൻ (64), റെയില്‍വേ ക്ലറിക്കല്‍ ജീവനക്കാരൻ പിലിക്കോട് എരവിലെ ചിത്രരാജ് (48), വള്‍വക്കാട്ടെ കുഞ്ഞഹമ്മദ് (55), ചന്തേരയിലെ അഫ്സല്‍ (23), തൃക്കരിപ്പൂർ പൂച്ചോലിലെ നാരായണൻ (60), തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ റയീസ് (30), സുകേഷ് വെള്ളച്ചാല്‍ (30), ചീമേനിയിലെ ഷിജിത്ത് (36) എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂർ വടക്കുമ്ബാട് സ്വദേശി സിറാജുദീനാ (46)ണ് പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്.
പ്രതികളായ ചിത്രരാജ്, റയീസ്
എട്ടു മുതല്‍ പത്തു വരെ ക്ലാസില്‍ പഠിക്കുന്ന 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ കുട്ടിയെ വീട്ടില്‍ വെച്ചും വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയും പ്രകൃതി വിരുദ്ധ പീഡനത്തിനിരിയാക്കിയെന്നാണ് പരാതി.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ യുവാവ് വിദ്യാർഥിയുടെ മാതാവിനെ കണ്ട് ഇറങ്ങി ഓടിയതോടെയാണ് സംഭവം പുറത്തുവന്നത്. മാതാവ് ചന്തേര പോലീസില്‍ നല്‍കിയ പരാതിയെ തുടർന്ന് വിദ്യാർഥിയെ ചൈല്‍ഡ്ലൈനില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. ഡേറ്റിങ് ആപ്പ് വഴിയാണ് പ്രതികളുമായി പരിചയം.
സർക്കാർ ജീവനക്കാരും പ്രാദേശിക രാഷ്ട്രീയനേതാക്കളും ഫുട്ബോള്‍ പരിശീലകരുമുള്‍പ്പെടെ പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ ഉള്‍പ്പെട്ടത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഒളിവിലുള്ള യൂത്ത് ലീഗ് നേതാവ് സിറാജുദ്ദീന്‍ മുന്‍കൂർ ജാമ്യത്തിന് ശ്രമിക്കുകയാണെന്ന് വിവരമുണ്ട്.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലെ 15 ആളുകളുടെ പേരാണ് വിദ്യാർഥി മൊഴിയില്‍ പറഞ്ഞത്. ചന്തേര പോലീസില്‍ രജിസ്റ്റർ ചെയ്ത 10 കേസുകളില്‍ ഒൻപത് പ്രതികളാണുള്ളത്.
അഫ്സല്‍ രണ്ട് കേസില്‍ പ്രതിയാണ്. ഒന്ന് പ്രേരണക്കുറ്റമാണ്. പയ്യന്നൂർ പോലീസ് സ്റ്റേഷനില്‍ രണ്ട്, തലശ്ശേരിയില്‍ ഒന്ന്, കോഴിക്കോട് കസബയില്‍ രണ്ട്, കൊച്ചി എളമക്കരയില്‍ ഒന്നും കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അന്വേഷണത്തിന് പ്രത്യേക സംഘം
കേസന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുടെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചു. ചന്തേര, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർമാരുള്‍പ്പെട്ടതാണ് സംഘം. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കി.
വിദ്യാർഥിയുടെ മൊബൈല്‍ ഫോണ്‍ പരിശോധനയിലാണ് പോലീസിന് ശക്തമായ തെളിവുകള്‍ ലഭിച്ചത്. വിദ്യാർഥിക്ക് ഡേറ്റിങ് ആപ്പില്‍ അക്കൗണ്ടുള്ളതായി പരിശോധനയില്‍ വ്യക്തമായി.
പ്രായപൂർത്തിയാകാത്ത വിദ്യാർഥി എങ്ങനെ ഇതില്‍ അക്കൗണ്ട് തുറന്നുവെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. പ്രതികള്‍ വിദ്യാർഥിയെ വിളിച്ചതും പണം അയച്ചു കൊടുത്തതായും അന്വേഷണ സംഘം കണ്ടെത്തി.
ഫോണ്‍ ലൊക്കേഷൻ പിന്തുടർന്നാണ് പ്രതികളെ പിടിച്ചത്. കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലയില്‍ നിന്നുള്ളവരും പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നതായാണ് വിവരം. ഇവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പ്രതികളെ കുട്ടിയുമായി ബന്ധിപ്പിച്ചിരുന്ന ഏജന്റിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാവുമെന്നാണ് നിലവിലെ വിവരം.
ചന്തേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് കേസ് അന്വേഷിക്കുന്നത്.
ഗ്രിൻഡർ ആപ്പ്
കാസര്‍കോട്ടെ പോക്‌സോ കേസില്‍ വില്ലനായ ഗ്രിന്‍ഡര്‍ ആപ്പ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതും നിയമവിരുദ്ധമായാണ്.
പണം നല്‍കിയുള്ള ലൈംഗിക ഉപയോഗം, ലഹരിമരുന്ന് കച്ചവടവും, പണം തട്ടലും എല്ലാറ്റിനും ഇത്തരം ആപ്പുകള്‍ മറയാകുന്നു എന്നോണ് പറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ലൈംഗിക വൈകൃതങ്ങള്‍ക്കും ആ ആപ്പ് ഉപയോഗിക്കുന്നു എന്നതാണ് വിവരങ്ങൾ.
രാഷ്ട്രീയ നേതാക്കള്‍ റെയില്‍വേ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരാണ് പിടിയിലായത്.
ഇതോടെയാണ് ഗ്രിന്‍ഡര്‍ ആപ്പ് വിവാദ നായകനാകുന്നതും. ഇന്ത്യയില്‍ അടക്കം വളരെ പരിചിതമായ ആപ്പാണ് ഗ്രിന്‍ഡര്‍ ആപ്പ്. അമേരിക്ക ആസ്ഥാനമായി ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് ഗ്രിന്‍ഡര്‍.
ഗേ വ്യക്തികള്‍ക്ക് തമ്മില്‍ പരിചയപ്പെടാനും വേണ്ടിയാണ ഈ ആപ്പ് രൂപപ്പെടുത്തിയത്. ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള ആപ്പിന് പ്ലേസ്റ്റോറില്‍ മാത്രം അഞ്ചു കോടിക്ക് മുകളില്‍ ഡൗണ്‍ലോഡുണ്ട്.
ആപ്പില്‍ അക്കൗണ്ട് എടുക്കുന്നവര്‍ക്ക് സമീപത്തുള്ള ആളുകളെ കാണാനാകും. തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കേണ്ട മേഖലയില്‍ ഇത്തരത്തില്‍ ലൈംഗിക വൈകൃതങ്ങള്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ആളുകളെ കണ്ടെത്താനാണ് ഉപയോഗിക്കുന്നത്.
പെയ്ഡ് എന്ന അറിയിച്ചു ലൈംഗികബന്ധത്തിന് പണം നല്‍കുന്നവര്‍. മയക്കുമരുന്ന് വിതരണം ചെയ്യുന്നവര്‍. പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗിക ചൂഷണത്തിന് ആവശ്യപ്പെടുന്നവര്‍. ആപ്പില്‍ നിന്നും നേരിട്ടും ചിത്രങ്ങള്‍ ഉള്‍പ്പെടെ കരസ്ഥമാക്കി ബ്ലാക്ക് മെയിലിലൂടെ പണം തട്ടുന്നവര്‍.
തുടര്‍ച്ചയായി നിരവധി കേസുകളാണ് ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ആപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം വിഷയത്തില്‍ ഇടപെട്ട മദ്രാസ് ഹൈക്കോടതി ആപ്പ് നിരോധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായം തേടിയിരുന്നു. ആപ്പിലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിദേശ രാജ്യങ്ങളിലും നിരവധി കേസുകള്‍ ഉണ്ട്.