പത്തനംതിട്ട: യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി അതിക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി ജയേഷ് പോക്‌സോ കേസിലെ പ്രതിയെന്ന് റിപ്പോർട്ട്.
2016 ലാണ് പോക്സോ കേസിന് ആസ്പദമായ സംഭവം നടന്നത്.
ഇയാള്‍ 16 വയസുള്ള പെണ്‍കുട്ടിക്കെതിരെയാണ് ലൈംഗികാതിക്രമം നടത്തിയത്. അറസ്റ്റിലായ ദമ്പതികളായ ജയേഷും രശ്മിയും ചോദ്യം ചെയ്യലിനിടയില്‍ ഇന്നലെ ആംഗ്യ ഭാഷയിലൂടെ ആശയവിനിമയം നടത്തിയതായി പോലീസ് പറഞ്ഞിരുന്നു.
രശ്മിയുടെ ഫോണില്‍ നിന്നും റാന്നി സ്വദേശിയായ യുവാവിന്റെ മർദ്ദന ദുശ്യങ്ങളാണ് ലഭിച്ചത്. ഇവരെ കൂടാതെ കൂടുതല്‍ പേർ മർദ്ദനത്തിന് ഇരയായതായിട്ടാണ് റിപ്പോർട്ട്.
യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ആറന്മുള ജില്ലാ പോലീസ് മേധാവിക്ക് കൈമാറുമെന്നും കഴിഞ്ഞ രണ്ട് ദിവസം നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ആറന്മുള പോലീസ് എസ് പി അറിയിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
യുവാക്കളും ജയേഷും ബെംഗളൂരുവില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണെന്നും റിപ്പോർട്ടുണ്ട്. രശ്മിയും റാന്നി സ്വദേശിയും ഒരുമിച്ചുള്ള ഫോട്ടോയും വീഡിയോയും ലഭിച്ചതിനെ തുടർന്നുള്ള വൈരാഗ്യമാണ് മർദനത്തിനു പിന്നിലെന്നും സൂചനയുണ്ട്. റാന്നി സ്വദേശിയെ ഈ മാസം 5 നും ആലപ്പുഴ സ്വദേശിയായ യുവാവിനെ ഈ മാസം ഒന്നിനുമാണു മർദനത്തിന് ഇരകയാക്കിയത്. മർദനമേറ്റ യുവാക്കള്‍ ബന്ധുക്കളാണെന്നും റിപ്പോർട്ടുണ്ട്.
റാന്നി സ്വദേശിയായ യുവാവിനോട് മാരാമണ്‍ എന്ന സ്ഥലത്തേക്ക് എത്താന്‍ ജയേഷ് പറയുകയും അവിടെ നിന്നും ബൈക്കില്‍ ജവീട്ടിലേക്ക് കൊണ്ട് പോകുകയുമായിരുന്നു. പിന്നീട് ഈ വീട്ടില്‍ വച്ചായിരുന്നു ക്രൂര മര്‍ദനം നടത്തിയത്.
യുവാവിന്റെ കയ്യിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണും 17,000 രൂപയും ഇവര്‍ തട്ടിയെടുത്തു. മര്‍ദ്ദന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി.
മാത്രമല്ല ദമ്പതികള്‍ ആഭിചാരക്രിയ ചെയ്യാറുണ്ടെന്ന സംശയം ആക്രമണത്തിന് ഇരയായ യുവാവ് അറിയിച്ചിട്ടുണ്ട്. ഉപദ്രവിക്കുന്നതിന് മുന്‍പ് രശ്മി ഏതോ ശക്തിയോട് സംസാരിക്കുന്നത് പോലെ പെരുമാറുകയും പ്രാര്‍ത്ഥിക്കുന്ന രീതിയില്‍ കൈകൂപ്പി പിടിച്ചിരുന്നതായും യുവാവ് പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ആ വീടും അന്തരീക്ഷവും മറ്റൊരു തരത്തിലായിരുന്നുവെന്നും അത് പറഞ്ഞ് മനസിലാക്കാന്‍ കഴിയുന്നതല്ലെന്നും യുവാവ് പറഞ്ഞിട്ടുണ്ട്.