Zygo-Ad

ഗാര്‍ഹിക പീഡന നിരോധന നിയമം ക്രൂരം; ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ വ്യാപക ദുരുപയോഗം'': സുപ്രിംകോടതി

 


ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡന നിരോധന നിയത്തിന്റെ ദുരുപയോഗത്തില്‍ ആശങ്ക ആവര്‍ത്തിച്ച് സുപ്രിംകോടതി. വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിനകം ഭര്‍ത്താവിനും കുടുംബത്തിനും എതിരെ ഒരു യുവതി നല്‍കിയ കേസുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ബി വി നാഗരത്‌ന 498എ എന്ന നിയമത്തിന്റെ ദുരുപയോഗത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. '' വ്യാജ പരാതികളുടെ ഇക്കാലത്ത്, ഭര്‍ത്താവും അമ്മയും ഭാര്യയെക്കുറിച്ച് വളരെ ജാഗ്രത പുലര്‍ത്തുന്നു. ഞങ്ങള്‍ നിരവധി കേസുകള്‍ റദ്ദാക്കിയിട്ടുണ്ട്. എല്ലാ കേസുകളും തെറ്റാണെന്ന് ഞങ്ങള്‍ പറയുന്നില്ല, പക്ഷേ 498എ വളരെ ക്രൂരവും ദുരുപയോഗം ചെയ്യപ്പെടുന്നതുമാണ്. കൂടുതലൊന്നും ഞങ്ങള്‍ പറയില്ല.''-ജസ്റ്റിസ് ബി വി നാഗരത്‌ന പറഞ്ഞു.പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയ്യാറാവാന്‍ ഭാര്യയോയും ഭര്‍ത്താവിന്റെ കുടുംബത്തോടും കോടതി അഭ്യര്‍ത്ഥിച്ചു.  ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ ദുരുപയോഗത്തെ കുറിച്ച് കഴിഞ്ഞ കുറച്ചുകാലമായി സുപ്രിംകോടതി നിരവധി മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. സമാനമായ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഭാരതീയ ന്യായ സംഹിതയിലെ 85, 86 വകുപ്പുകള്‍ പുനപരിശോധിക്കാന്‍ 2024 മേയില്‍ ജസ്റ്റിസ് പി ബി പര്‍ദിവാലയും മനോജ് മിശ്രയും കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. വിവാഹബന്ധത്തിലെ ഇത്തരം പരാതികള്‍ ജാഗ്രതയോടെ പരിശോധിക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ആഴ്ച്ച മറ്റൊരു ബെഞ്ചും നിര്‍ദേശിച്ചു. ഗാര്‍ഹിക പ്രശ്‌നങ്ങള്‍ ക്രിമിനല്‍ നിയമങ്ങള്‍ ഉപയോഗിക്കുന്നത് ഒരു വിവാഹം കഴിച്ചതിന് പുരുഷന്റെ കുടുംബത്തെ തകര്‍ത്തു കളയുന്നതാണെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ