Zygo-Ad

സൗത്ത് സെൻട്രൽ റെയിൽവേയിലെ ട്രാക്ക് നിർമ്മാണം: കേരളം വഴി ഓടുന്ന ആറ് ട്രെയിനുകൾ റദ്ദാക്കി


തിരുവനന്തപുരം: സൗത്ത് സെൻട്രൽ റെയിൽവേയിലെ ട്രാക്ക് നിർമ്മാണ ജോലികളെ തുടർന്നുള്ള ഗതാഗത നിയന്ത്രണത്തെ തുടർന്ന് കേരളം വഴി ഓടുന്ന ആറ് ട്രെയിനുകൾ റദ്ദാക്കി. 

 ആഗസ്റ്റ് 15, 18 തീയതികളിലെ കോർബ-തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് (22647), ആഗസ്റ്റ് 13, 16 തീയതികളിലെ തിരുവനന്തപുരം നോർത്ത്-കോർബ സൂപ്പർഫാസ്റ്റ് (22648 ), 

ഒക്ടോബർ 10, 12 തീയതികളിലെ ഗോരക്പൂർ-തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്സ്പ്രസ് (12511), ഒക്ടോബർ 13ലെ ബറായൂണി-എറണാകുളം ജങ്ഷൻ രപ്തിസാഗർ എക്സ്പ്രസ് (12521), 

 ഒക്ടോബർ 17ലെ എറണാകുളം ജങ്ഷൻ-ബറായൂനി രപ്തിസാഗർ എക്സ്പ്രസ് (12522) എന്നിവയാണ് പൂർണമായും റദ്ദാക്കിയത്.    

കോട്ടയം-നിലമ്പൂർ എക്സ്പ്രസ് ഏറ്റുമാനൂരിൽ നിന്ന് തിരുവനന്തപുരം: കോട്ടയം യാർഡിലെ നടപ്പാലം പൊളിച്ചു മാറ്റൽ ജോലികളെ തുടർന്ന് ആഗസ്റ്റ് 16 മുതൽ 31 വരെ ട്രെയിൻ ഗതാഗതത്തിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. 

 ആഗസ്റ്റ് 16, 17, 19, 23, 29 തീയതികളിലെ കോട്ടയം-നിലമ്പൂർ എക്സ്പ്രസ് (16326) ഏറ്റുമാനൂരിൽ നിന്നായിരിക്കും നിലമ്പൂരിലേക്കുള്ള യാത്ര ആരംഭിക്കുക. 

അതുപോലെ ആഗസ്റ്റ് 19, 22, 24, 26, 30 തിയതികളിലെ നിലമ്പൂർ-കോട്ടയം എക്സ്പ്രസ് (16325) ഏറ്റുമാനൂരിൽ യാത്ര അവസാനിപ്പിക്കും. 

 ആഗസ്റ്റ് 26നുള്ള മംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷൽ (06164) യാത്രാമധ്യേ അരമണിക്കൂർ പിടിച്ചിടും._

വളരെ പുതിയ വളരെ പഴയ