തിരൂര്‍: ചാര്‍ജ് ചെയ്യാന്‍ വച്ച പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചെന്ന പരാതി വ്യാജമെന്ന് പോലിസ്. വീട്ടുടമ അനധികൃതമായി സൂക്ഷിച്ച പടക്കങ്ങള്‍ കത്തിയാണ് വീട് നശിച്ചതെന്ന് പോലിസ് കണ്ടെത്തി. തുടര്‍ന്ന് വീട്ടുടമയായ മുക്കിലപ്പീടിക സ്വദേശി അത്തംപറമ്പില്‍ അബൂബക്കര്‍ സിദ്ദീഖിനെ പോലിസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സിദ്ധീഖിന്റെ വീട് കത്തിനശിച്ചത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പരിസരവാസികളും നാട്ടുകാരും ചേര്‍ന്ന് കിണറുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. തിരൂര്‍ ഫയര്‍ സ്‌റ്റേഷനില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും തീ നിയന്ത്രണ വിധേയമായിരുന്നു.