കൊച്ചി: അമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ആലുവ സ്വദേശിയായ 30കാരൻ മകൻ അറസ്റ്റില്‍.
അമ്മയുടെ പരാതിയിലാണ് മകനെതിരെ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലുവ വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
മകൻ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തെന്നാണ് പൊലീസില്‍ നല്‍കിയ പരാതി. യുവാവിന്‍റെ അമ്മയുടെ പരാതിയിലാണ് ആലുവ വെസ്റ്റ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
മകൻ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തെന്നാണ് അമ്മ പൊലീസില്‍ നല്‍കിയ പരാതി. മകൻ ലഹരിക്കടിമയാണെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടില്‍ അമ്മയും പ്രതിയായ മകനും അച്ഛനും 24കാരനായ മറ്റൊരു മകനുമാണ് താമസിച്ചിരുന്നത്.
ലഹരിക്കടിമയായ മകൻ നേരത്തെ അമ്മയെ ഉപദ്രവിച്ചതിന് പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയിരുന്നതായും തുടര്‍ന്ന് വിട്ടയക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.
എന്നാൽ പിന്നീട് അമ്മയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തന്ന പരാതി ലഭിച്ചതോടെയാണ് പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടിയത്.
ലഹരി ഉപയോഗത്തിനും ലഹരി വില്‍പ്പന നടത്തിയതിനും നേരത്തെ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്ന താണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് റിമാന്‍ഡ് ചെയ്തു.