Zygo-Ad

കുടുംബ കോടതി ജഡ്ജിക്കെതിരെ ലൈംഗികാതിക്രമ പരാതി


കൊല്ലം: കൊല്ലം കുടുംബ കോടതി ജഡ്ജിക്കെതിരെ ലൈംഗികാതിക്രമ പരാതി. ജഡ്ജി ഉദയ കുമാറിനെതിരെയാണ് ആരോപണം ഉണ്ടായിരിക്കുന്നത്. 

ഓഗസ്റ്റ് 19ാം തീയ്യതിയാണ് പരാതി ലഭിച്ചിരിക്കുന്നത്. നിരവധി സ്ത്രീകളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ആരോപണങ്ങളിൽ ലോക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.  

തുടർന്ന് ഹൈക്കോടതി ഇടപെട്ട് ആരോപണ വിധേയനായ ജഡ്ജിയെ മറ്റൊരു കോടതിയിലേക്ക് മാറ്റി. ജഡ്ജിയുടെ നടപടികളെ കൊല്ലം ബാർ അസോസിയേഷൻ വിമർശിച്ചു. 

അന്വേഷത്തിൽ ഉണ്ടാകുന്ന കണ്ടെത്തലുകൾ അടുത്തയാഴ്ച ഹൈക്കോടതി പുനഃപരിശോധിക്കും.

വളരെ പുതിയ വളരെ പഴയ