Zygo-Ad

ഓപ്പറേഷന്‍ സിന്ദൂര്‍: അഞ്ച് പാക് യുദ്ധ വിമാനങ്ങള്‍ തകര്‍ത്ത് ഇന്ത്യ;സ്ഥിരീകരണവുമായി വ്യോമസേന മേധാവി


ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ കൂടുതല്‍ സ്ഥിരീകരണവുമായി വ്യോമസേന മേധാവി അമർ പ്രീത് സിങ്. ഓപ്പറേഷനില്‍ അ‍ഞ്ച് പാക് പോര്‍ യുദ്ധ വിമാനങ്ങളും വിവരങ്ങള്‍ കൈമാറുന്ന മറ്റൊരു സൈനിക വിമാനവും വെടിവച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി സ്ഥിരീകരിച്ചു.

കൃത്യമായ ആസൂത്രണമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കാൻ സഹായകമായതെന്ന് എ.പി. സിങ് വ്യക്തമാക്കി.

എവിടെയെക്കെ ആക്രമണം നടത്തണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. ഓപ്പറേഷനില്‍ എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന് വ്യോമസേന മേധാവി നന്ദിയും അറിയിച്ചു. ബെംഗളൂരുവില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിനായി ഓപ്പറേഷനില്‍ 50ല്‍ താഴെ വ്യോമ ആയുധങ്ങളേ ഉപയോഗിച്ചിട്ടുള്ളുവെന്നാണ് നേരത്തെ വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ പറഞ്ഞിരുന്നത്. 

അതിന് മുമ്പ് തന്നെ പാകിസ്ഥാനെ ഇന്ത്യയുടെ മുന്നില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി കൊണ്ടു വരാന്‍ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് 7നാണ് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചത്. 9 ഭീകര കേന്ദ്രങ്ങള്‍ പുലര്‍ച്ചെയുള്ള ആക്രമണത്തില്‍ തകര്‍ത്തു. 

25 മിനിറ്റില്‍ 24 ആക്രമണങ്ങളാണ് സൈന്യം നടത്തിയത്. പിറ്റേന്ന് 15 ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ട് പാക്ക് ആക്രമണമുണ്ടായി. ഇന്ത്യ കനത്ത തിരിച്ചടി നല്‍കി. പാക്കിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളില്‍ വലിയ നാശനഷ്ടമുണ്ടായി.

വളരെ പുതിയ വളരെ പഴയ