Zygo-Ad

സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിരവധി അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

 


സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളില്‍ ജോലി ഒഴിവ്. വ്യത്യസ്ത തസ്തികയിലുള്ള ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനില്‍ ആഗസ്ത് 31നുമുന്പ് നല്‍കണം. തപാല്‍ വഴിയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. ഓണ്‍ലൈനായി സഹകരണ പരീക്ഷ ബോര്‍ഡിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. വെബ്‌സൈറ്റ്: www.cseb.kerala.gov.in.

പ്രായം 18 നും 40 വയസ്സിനുമിടയിലായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയക്ക് ഒഎംആര്‍ പരീക്ഷയും ടൈപ്പിസ്റ്റ് ജോലിക്ക് എഴുത്തുപരീക്ഷയാണ്.

ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ -സ്‌പെഷല്‍ ഗ്രേഡ് ക്ലാസ്സ് ഒന്ന് ബാങ്കുകള്‍ (150 ഒഴിവുകള്‍), ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ – സൂപ്പര്‍ ഗ്രേഡ് ബാങ്കുകള്‍ (57), ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ – ക്ലാസ്സ് 2 മുതല്‍ ക്ലാസ്സ് 7 വരെയുള്ള ബാങ്കുകള്‍ (21), അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (12), ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (7), സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ (3), ടൈപ്പിസ്റ്റ് (2), സെക്രട്ടറി (1) എന്നിങ്ങനെയാണ് വിവിധ സഹകരണ സംഘം/ബാങ്കുകളില്‍ വ്യത്യസ്ത തസ്തികകളിലെ ഒഴിവുകള്‍.

യോഗ്യത: വ്യത്യസ്ത തസ്തികക്കുമുള്ള വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ വെബ്‌സൈറ്റില്‍ ഉണ്ട്. സഹകരണ സ്ഥാപനങ്ങള്‍ക്കു വേണ്ടി പരീക്ഷ ബോര്‍ഡ് നടത്തുന്ന ഒഎംആര്‍/ഓണ്‍ലൈന്‍/എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷ ബോര്‍ഡ് തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം. മറ്റുള്ള കാറ്റഗറികളിലേക്കുള്ള പരീക്ഷ ഓണ്‍ലൈനും ആയിരിക്കും.



വളരെ പുതിയ വളരെ പഴയ