Zygo-Ad

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യത; കേരളത്തിലെ വിവിധ ജില്ലകളിൽ മഴ അലർട്ട്


 തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെടാൻ സാധ്യത. 2025 ആഗസ്റ്റ് 25-ഓടെ ഒഡിഷ-പശ്ചിമബംഗാൾ തീരത്തിനു സമീപം വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദം രൂപപ്പെടുമെന്ന പ്രവചനം.

കേരളത്തിൽ അടുത്ത അഞ്ച് ദിവസവും നേരിയ മുതൽ ഇടത്തരം വരെ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേകിച്ച് ആഗസ്റ്റ് 26-ന് സംസ്ഥാനത്തെ പല ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്.

തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്.

കടലിൽ ആഗസ്റ്റ് 26-ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യതൊഴിലാളികൾക്കായി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ