Zygo-Ad

തെരുവുനായ്ക്കള്‍ക്ക് കൂട്ട വാക്‌സിനേഷന്‍ നടത്താന്‍ 'കാവ'യ്ക്ക് അനുമതി

 


തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തെരുവു നായകള്‍ക്ക് കൂട്ട വാക്‌സിനേഷന്‍ നടത്താന്‍ 'കാവ' (കംപാഷന്‍ ഫോര്‍ അനിമല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍) എന്ന സംഘടനയ്ക്ക് അനുമതി. 

തദ്ദേശ സ്വയംഭരണ വകുപ്പാണ് അനുമതി നല്‍കിയത്. തെരുവുനായ ആക്രമണം സംസ്ഥാനത്ത് അതിരൂക്ഷമാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. 

ഇത് നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് എബിസി പദ്ധതിയും പേവിഷ പ്രതിരോധ വാക്‌സിനേഷനും നടപ്പാക്കി വരുന്നുണ്ട്. 

സംസ്ഥാന വ്യാപകമായി സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് 'കാവ' അനുമതി തേടിയത്.

വളരെ പുതിയ വളരെ പഴയ