Zygo-Ad

നിമിഷ പ്രിയ കേസിൽ 24നോ 25നോ വധശിക്ഷ നടപ്പാക്കുമെന്ന് കെ.എ പോള്‍: മാധ്യമ വിലക്ക് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി


ഡല്‍ഹി: യമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ ഈ മാസം 24 അല്ലെങ്കില്‍ 25 തീയതികളില്‍ തൂക്കിലേറ്റുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ കെ.എ പോള്‍.

നിമിഷ പ്രിയ കേസില്‍ വാർത്തകള്‍ റിപ്പോർട്ട് ചെയ്യുന്നില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പോൾ ഹർജി നൽകി.

ഈ മാസം 24നോ, 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും മൂന്ന് ദിവസം ഇത് സംബന്ധിച്ച വാർത്ത നൽകുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നും ആവശ്യപ്പെട്ടാണ് പോള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 

നിമിഷ പ്രിയ പറഞ്ഞിട്ടാണ് താൻ കോടതിയില്‍ എത്തിയതെന്നും പോള്‍ പറയുന്നു. ഹർജിയില്‍ അറ്റോർണി ജനറലിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

നിമിഷ പ്രിയ കേസില്‍ അമ്ബരപ്പിക്കുന്ന നീക്കങ്ങളും പ്രഖ്യാപനങ്ങളും നടത്തിയയാളാണ് കെ.എ പോള്‍. തന്‍റെ ഇടപെടലിന്‍റെ ഫലമായി നിമിഷപ്രിയ ഉടനെ മോചിതയാകുമെന്നും ആദ്യം പ്രഖ്യാപിച്ചയാളാണ് കെ എ പോള്‍. 

കഴിഞ്ഞ ദിവസം നിമിഷ പ്രിയയുടെ മോചനത്തിന് പണം പിരിക്കാനുള്ള ശ്രമവുമായി കെ എ പോള്‍ രംഗത്തെത്തിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ടും പങ്കു വെച്ചായിരുന്നു 8.3 കോടി രൂപ ആവശ്യമുണ്ടെന്നായിരുന്നു കെ എ പോളിന്‍റെ പ്രചാരണം. 

എന്നാല്‍ പ്രചാരണം വ്യാജമെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കി. അവകാശവാദം വ്യാജമാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു.

ഹർജി പരിഗണിച്ച സുപ്രീം കോടതി അറ്റോർണി ജനറലിന് നോട്ടീസ് അയച്ചു. 25ന് കേസ് കേള്‍ക്കാമെന്നാണ് കോടതി അറിയിച്ചത്. അന്നു തന്നെ ഉത്തരവ് നല്‍കാമെന്നും കോടതി അറിയിച്ചു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ പണപ്പിരിവ് നടത്തിയതിന് കെ.എ പോളിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഫാക്‌ട് ചെക്ക് നടത്തിയിരുന്നു. 

പണപ്പിരിവില്‍ കെ.എ പോളിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പോളിൻ്റെ ഹരജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ