സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിച്ചുയര്‍ന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വര്‍ധിച്ചത്.
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9405 രൂപയായി. പവന് 75240 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്.
ട്രംപ് ഇന്ത്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ അധിക തീരുവ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് സ്വര്‍ണ വില കുതിച്ചുയര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.