Zygo-Ad

ഉത്തരാഖണ്ഡിലെ ഉത്തര കാശിയിൽ മിന്നല്‍ പ്രളയം; ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി; 4 മരണം; 60 പേരെ കാണാതായി: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം. നാലു പേര്‍ മരണപ്പെട്ടു. 60 പേരെ കാണാതായി.

ഘിര്‍ ഗംഗാനദിയിലൂടെ പ്രളയജലം ഒഴുകിയെത്തിയതോടെ ഒരു ഗ്രാമമൊന്നാകെ ഒലിച്ചു പോയി.

ഉത്തരകാശിയിലെ ധരാലി ഗ്രാമത്തെയാണ് മിന്നല്‍ പ്രളയം തകര്‍ത്തു കളഞ്ഞത്. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ഹോം സ്റ്റേകളും ഹോട്ടലുകളും പൂർണമായും ഒഴുകിപ്പോയിട്ടുണ്ട്.

 രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്ത് എത്തിയിട്ടുണ്ട്. നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചുണ്ടാകാമെന്നാണ് വിലയിരുത്തല്‍.

കേന്ദ്ര ദുരന്ത നിവാരണ സേന ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത ശക്തമായ മഴയാണ് തുടരുന്നത്.

വളരെ പുതിയ വളരെ പഴയ