ഖാദി ഓണം മേളയോടനുബന്ധിച്ച് പ്രിയപ്പെട്ടവര്‍ക്ക് ഖാദി ഓണക്കോടി സമ്മാനമായി നല്‍കാം. ഖാദി ഭവനുകളില്‍ നേരിട്ടെത്തി ഓണക്കോടി വാങ്ങി നല്‍കാന്‍ അസൗകര്യമുള്ളവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം. ഇതിനായി 7907436459 എന്ന നമ്പറില്‍ (കോള്‍/വാട്‌സ്ആപ്പ്) ബന്ധപ്പെട്ടാല്‍ തെരഞ്ഞെടുത്ത ഉല്‍പന്നം കൊറിയര്‍ മുഖേന എത്തിച്ചുകൊടുക്കും. അന്യദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഓണക്കോടി എത്തിച്ചു നല്‍കുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താം. ഓണം മേളയുടെ ഭാഗമായി ഖാദി ഉല്‍പന്നങ്ങളായ സില്‍ക്ക, കോട്ടണ്‍ സാരികള്‍, ബെഡ്ഷീറ്റ്, മുണ്ടുകള്‍, ചൂരല്‍ ഉല്‍പന്നങ്ങള്‍ എന്നിവ മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ സോഫ്റ്റ് ആന്‍ഡ് സ്മൂത്ത് കുര്‍ത്ത, കസവ് സാരി, ദോത്തി, ടര്‍ക്കിഷ് ടവല്‍, ആലിയ കട്ട് കുര്‍ത്തി, കുഷ്യനുകള്‍, സ്ലിംഗ് ബാഗ് എന്നീ ഉല്‍പ്പന്നങ്ങള്‍ പുതുതായി വിപണിയിലുണ്ട്.