Zygo-Ad

ഷോക്കേറ്റ് മരണം: തെങ്ങിൻ തോപ്പില്‍ പൊട്ടിവീണ കെഎസ്‌ഇബിയുടെ വെെദ്യുതി ലെെനില്‍ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം.


പാലക്കാട്: തെങ്ങിൻ തോപ്പില്‍ പൊട്ടിവീണ കെഎസ്‌ഇബിയുടെ വെെദ്യുതി ലെെനില്‍ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം.

പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. സ്വന്തം തോട്ടത്തില്‍ രാവിലെ വീണു കിടക്കുന്ന തേങ്ങകള്‍ ശേഖരിക്കാൻ പോയതിനിടെയാണ് സംഭവം. 

തോട്ടത്തിലെത്തിയ മാരിമുത്തു പൊട്ടിക്കിടന്ന കെഎസ്‌ഇബി ലെെൻ വീണു കിടക്കുന്നത് കണ്ടിരുന്നില്ല. 

കമ്പിയില്‍ അറിയാതെ ചവിട്ടുകയായിരുന്നു. ആദ്യം തോട്ടത്തില്‍ പോയ വന്ന ശേഷം വീണ്ടും തേങ്ങ എടുക്കാൻ പോയപ്പോഴാണ് അപകടമുണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തെങ്ങുംതോട്ടത്തിലെ മോട്ടോര്‍ പുരയിലേക്ക് കണക്ഷനെടുത്ത വൈദ്യുതി ലൈനാണ് പൊട്ടി വീണത്. 

ഇന്ന് രാവിലെ ഏഴു മണിയോടെ തോട്ടത്തിലേക്ക് എത്തിയ മാരിമുത്തുവിനെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിൽ ഷോക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. 

വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് സമീപത്ത് പാമ്പ് അടക്കം ചത്തു കിടക്കുന്നുണ്ട്. 

അപകടം നടന്ന ഉടൻ പൊലീസിനെയും കെഎസ്‌ഇബിയെയും വിവരം അറിയിച്ചു. സ്ഥലത്ത് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസും കെഎസ്‌ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

വളരെ പുതിയ വളരെ പഴയ