Zygo-Ad

പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നു; ജൂലൈ ഒന്ന് മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും


ന്യൂഡൽഹി: 2025 ജൂലൈ 1 മുതൽ ഇന്ത്യൻ റെയിൽവേ പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു. 

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം എസി ഇതര മെയിൽ/എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോ മീറ്ററിന് 1 പൈസയും എസി ക്ലാസുകളുടെ നിരക്ക് കിലോ മീറ്ററിന് 2 പൈസയായിരിക്കും വർധിക്കുക.

500 കിലോ മീറ്റർ വരെയുള്ള യാത്രക്ക് സബർബൻ ടിക്കറ്റുകൾക്കും സെക്കൻഡ് ക്ലാസ് യാത്രക്കും നിരക്ക് വർധനവുണ്ടാകില്ല. 500 കിലോ മീറ്ററിൽ കൂടുതലുള്ള ദൂരത്തിന് കിലോ മീറ്ററിന് അര പൈസ വർധിക്കും. പ്രതിമാസ സീസൺ ടിക്കറ്റിൽ വർധനവുണ്ടാകില്ല.,

2025 ജൂലൈ 1 മുതൽ ആരംഭിക്കുന്ന തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് ആധാർ രജിസ്ട്രേഷൻ നിർബന്ധമാക്കിയിരുന്നു. 

01-07-2025 മുതൽ തത്കാൽ സ്കീം പ്രകാരമുള്ള ടിക്കറ്റുകൾ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (IRCTC) വെബ്‌സൈറ്റ് വഴി ആധാർ അംഗീകൃത ഉപയോക്താക്കൾക്ക് മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂവെന്ന് റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

 2025 ജൂലൈ 15 മുതൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർ ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി ഘട്ടം പൂർത്തിയാക്കേണ്ടതുണ്ടെന്നും മന്ത്രാലയം പ്രഖ്യാപിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് ഇന്ത്യൻ റെയിൽവേ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് എന്നാണ് റിപോർട്ടുകൾ. 

ഏജന്റുമാര്‍ക്ക് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതില്‍ നിന്ന് ആദ്യ അരമണിക്കൂര്‍ വിലക്കുണ്ട്. തത്കാൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ആധാർ നിർബന്ധമാക്കിയതെന്നാണ് വിശദീകരണം.

വളരെ പുതിയ വളരെ പഴയ