വാല്‍പ്പാറ: വാല്‍പ്പാറയില്‍ ആനക്കൊമ്പുമായി അഞ്ച് പേർ പിടിയില്‍. അയ്യർവാടി എസ്റ്റേറ്റിന് സമീപമാണ് സംഭവം നടന്നത്.
കാറില്‍ വില്‍ക്കാൻ എത്തിച്ച ആനക്കൊമ്പ് മാനമ്പള്ളി റേഞ്ചർ ഗിരിധരൻ, വാല്‍പ്പാറ റേഞ്ചർ സുരേഷ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
തായ്മുടി എസ്റ്റേറ്റിലെ മണികണ്ഠൻ (47), എസ്റ്റേറ്റിലെ താത്ക്കാലിക ജീവനക്കാരായ പ്രേമദാസ് (29), റാമർ (35), ബ്രോക്കർമാരായ രാജ (39), ദേവബാല എന്നിവരാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
അതേ സമയം രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായ മണികണ്ഠൻ 2021ല്‍ സമാനമായ കേസില്‍ പ്രതിയാണ്. സംഭവത്തില്‍ ഇവർ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.