പാലക്കാട്: നാട്ടുകല്ലില്‍ 14 വയസുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ സ്കൂളിനെതിരെ ആരോപണവുമായി ബന്ധുക്കള്‍. ഒൻപതാം ക്ലാസുകാരി ആശിർനന്ദ തൂങ്ങി മരിക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
മാർക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതില്‍ ആശിർ നന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ അച്ഛനും അമ്മയും പറയുന്നു. ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക്ക് സ്കൂളിനെതിരെയാണ് ബന്ധുക്കള്‍ ആരോപണമുന്നയിക്കുന്നത്.
തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയില്‍ ആശിർ നന്ദ (14)യെയാണ് ഇന്നലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക്ക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സ്കൂളില്‍ പ്രതിഷേധം ശക്തമാകുകയാണ്.