കണ്ണൂർ: സാമൂഹിക മാധ്യമത്തില്‍ വന്ന സന്ദേശത്തെത്തുടർന്ന് വായ്പയ്ക്ക് അപേക്ഷിച്ച തലശ്ശേരി സ്വദേശിയായ യുവതിക്ക് 47,750 രൂപ നഷ്ടമായി.
വായ്പയ്ക്ക് അപേക്ഷ നല്‍കിയതോടെ തട്ടിപ്പു സംഘം വിവിധ ചാർജുകള്‍ നല്‍കാൻ ആവശ്യപ്പെട്ടു.
ഇതേത്തുടർന്ന് യുവതി പണം അയച്ചു കൊടുത്തു. എന്നാല്‍ വായ്പയോ വാങ്ങിയ പണമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്.