മലപ്പുറം: ജമ്മു കാശ്മീരിലെ പുല്‍വാമ വനത്തില്‍ മലപ്പുറം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി കരുവന്തോടി മുഹമ്മദ് ഷാനിബിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്.
ചൊവ്വാഴ്‌ച രാത്രിയാണ് ഗുല്‍മാർഗ് സ്റ്റേഷനില്‍ നിന്നും ബന്ധുക്കള്‍ക്ക് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.
ഭീകരാക്രമണം നടന്ന പഹല്‍ഗാമില്‍ നിന്നും ആകാശ ദൂരം 25 കിലോ മീറ്റർ അകലെയാണ് പ്രദേശം.
പുല്‍വാമയിലെ വനമേഖലയില്‍ ഷാനിബ് എന്തിനു വേണ്ടി എത്തിയെന്നതില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു
ബെംഗളൂവില്‍ വയറിംഗ് ടെക്നിഷ്യൻ ആണ് ഷാനിബ് എന്നാണ് വിവരം. വീട്ടില്‍ നിന്നും ജോലിക്ക് പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങിയ യുവാവ് എങ്ങനെ കശ്‌മീരില്‍ എത്തിയെന്നതുള്‍പ്പെടെയുള്ള കാര്യവും കേന്ദ്ര ഏജൻസികള്‍ അന്വേഷിക്കുന്നുണ്ട്.