Zygo-Ad

മാലിന്യം തള്ളല്‍, പിഴയിട്ട ഇരുപതിനായിരം രൂപ അടയ്ക്കില്ലെന്ന് കണ്ണൂര്‍ മെഡി.കോളേജ് അധികൃതര്‍ ; കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി


കണ്ണൂർ: ശൗചാലയ മാലിന്യം ദേശീയ പാതയിലെ ബൈപ്പാസ് റോഡില്‍ തള്ളിയതിന് കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജ് അധികൃതർക്കെതിര പഞ്ചായത്ത് 20,000 രൂപ പിഴ ചുമത്തി.എന്നാല്‍ പിഴയടക്കാൻ മെഡിക്കല്‍ കോളേജ് അധികൃതർ തയ്യാറാവാത്തതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഈ കാര്യം കളക്ടർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഏപ്രില്‍ 27 നാണ് ദേശീയ പാതയോരത്തുള്ള സ്വീവേജ് പ്ലാന്റില്‍ നിന്നും മാലിന്യം ഒഴുക്കി വിട്ടത്.മാധ്യമപ്രവർത്തകനായ നജ്മുദ്ദീൻ പിലാത്തറയാണ് ഈ വിഷയം വീഡിയോയില്‍ പകർത്തി പഞ്ചായത്ത് സെക്രട്ടെറിക്ക് അയക്കുകയും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത്.

വളരെ പുതിയ വളരെ പഴയ