രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയർടലിന് വ്യാപകമായ നെറ്റ്‌വർക്ക് തടസ്സങ്ങള്‍ നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്.
പല ഉപയോക്താക്കള്‍ക്കും കോളുകള്‍ ചെയ്യാനാകുന്നില്ല. ഇന്റര്‍നെറ്റ് ഉപയോഗിക്കാനും കഴിയുന്നില്ല.
കേരളത്തിന് പുറമെ ചെന്നൈ, കോയമ്ബത്തൂർ, ഹൈദരാബാദ്, എന്നിവിടങ്ങളിലെ ഉപയോക്താക്കളില്‍ നിന്നാണ് പരാതി ഉയരുന്നത്. എക്‌സ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നെറ്റ്‌വർക്ക് തടസ്സങ്ങള്‍ വ്യാപകമായി ഉന്നയിക്കുന്നുണ്ട്.
എയർടെല്‍ നെറ്റ്‌വർക്കുകളില്‍ കോള്‍ ചെയ്യാനാകുന്നില്ലെന്നും കോള്‍ ഡ്രോപ്പുകള്‍ നേരിടുന്നുണ്ടെന്നുമാണ് പരാതി.