കണ്ണൂർ: ദേശീയപാത നിർമ്മാണം നടക്കുന്ന തളിപ്പറമ്പ് കുപ്പത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. നിരവധി വീടുകളില്‍ വെള്ളവും ചെളിയും കയറി.
വീടുകളുടെ അടുക്കളയില്‍ അടക്കം ചെളി നിറഞ്ഞു. ദേശീയപാതയ്ക്കായി മണ്ണെടുത്ത പ്രദേശങ്ങള്‍ പലതും അപകട ഭീഷണിയിലാണ്. രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ ജില്ലയില്‍ ജനജീവിതം ദുരിതത്തില്‍ ആയി.
അശാസ്ത്രീയമായ ദേശീയപതാ നിർമ്മാണമാണ് ദുരിതത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകട ഭീഷണി നേരിടുന്ന ഒരു വീട്ടില്‍ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
കലക്ടർക്ക് വിശദമായ റിപ്പോർട്ട് നല്‍കിയതായും ദേശീയപാത അധികൃതരുമായി കളക്ടർ ഇന്ന് ചർച്ച നടത്തുമെന്നും തഹസില്‍ദാർ വ്യക്തമാക്കി.
കണ്ണൂർ ശ്രീകണ്ഠപുരത്ത് വീടിന് മുകളില്‍ മരം വീണു. കനത്ത് മഴയില്‍ കൊയ്യം പാറക്കാടിയിലെ മണികണ്ഠന്റെ വീടിന്റെ മേല്‍ക്കൂര തകർന്നു വീണു.
മട്ടന്നൂരില്‍ വീടിന് ഇടിമിന്നലേറ്റു. ബാവോട്ട്പാറയിലെ കൃഷ്ണ മുരളിയുടെ വീടിനാണ് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തളിപ്പറമ്പ് ഇരിട്ടി താലൂക്കുകളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയില്‍ കനത്ത മഴ തുടരുന്നു. പടന്നത്തോട്ടിലെ വെള്ളക്കെട്ടൊഴിവാക്കാൻ പയ്യാമ്പലം കടലില്‍ അഴി മുറിച്ചു.
തലശ്ശേരി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി തിങ്കളാഴ്ച്ച രാത്രിയിലും ഇന്നു രാവിലെയുമായി പെയ്ത ശക്തമായ മഴയില്‍ ജില്ലയില്‍ പലയിടത്തും കനത്തനാശ നഷ്ടമാണുണ്ടായത്.
താഴ്ന്ന പ്രദേശങ്ങള്‍ മിക്കതും വെള്ളക്കെട്ടിലായി.
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനം നടത്താത്തതും ഓടകള്‍ അടഞ്ഞതുമാണ് സ്ഥിതി രൂക്ഷമാക്കിയത്. കാറ്റില്‍ പലയിടത്ത് മരങ്ങള്‍ പൊട്ടി വീണും മതിലിടിഞ്ഞ് വീണും നാശ നഷ്ടമുണ്ടായി.
കണ്ണൂർ നഗരത്തിലെ പടന്നത്തോട്ടിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പയ്യാമ്പലം കടലില്‍ അഴിമുറിക്കല്‍ പ്രവൃത്തി കോർപറേഷൻ തൊഴിലാളികള്‍ അടിയന്തിരമായി നടത്തി. കടലില്‍ പുലിമുട്ട് കെട്ടിയതിനാല്‍ പടന്ന തോട്ടിലെ വെള്ളം ഒഴുകാതെ കെട്ടിക്കിടന്നതാണ് വെള്ളക്കെട്ടിനിടയാക്കിയത്.
കോർപറേഷൻ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച പകല്‍ ഒരേ സമയം 20 തൊഴിലാളികളെ ഉപയോഗിച്ചാണ് അഴി മുറിക്കല്‍ പ്രവൃത്തി പൂർത്തിയാക്കിയത്. കോർപ്പറേഷൻ കുറുവ ഡിവിഷനില്‍ ശക്തമായ മഴയില്‍ മതില്‍ തകർന്ന് രണ്ട് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു.
സ്ഥലം മേയർ മുസ്ലിഹ് മഠത്തില്‍ സന്ദർശിച്ചു.തലശ്ശേരി താലൂക്കില്‍ മഴയില്‍ കനത്ത നാശനഷ്ടമുണ്ടായി.പഴയ ബസ്റ്റാൻ്റ്, കുയ്യാലി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കണ്ണൂർ ജില്ലയുടെ വിവിധ പ്രദേശങ്ങള്‍ കടലാക്രമണ ഭീഷണിയിലാണ്.
തീരപ്രദേശത്ത് താമസിക്കുന്നവരും മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതേ സമയം കനത്ത മഴയോടൊപ്പം വീശിയടിച്ച ചുഴലിക്കാറ്റില്‍ വീടുകള്‍ മരം വീണ് തകർന്നു. വൈദ്യുതി തൂണുകളും കടപുഴകി.
കോര്‍പ്പറേഷന്‍ കുറുവ ഡിവിഷനില്‍ ശക്തമായ മഴയില്‍ മതില്‍ തകര്‍ന്ന് രണ്ട് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. തലശ്ശേരി പഴയ ബസ്റ്റാന്റ്, കുയ്യാലി, മിഷൻ ആശുപത്രിക്ക് മുൻവശം എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
ലോഗൻസ് റോഡിന്റെ പണി പൂർത്തിയാകാത്തതിനാൽ വാഹനങ്ങൾ ഇപ്പോഴും വീനസ് ജംഗ്ഷനിൽ നിന്നും കുയ്യാലി റോഡ് വഴി മിഷൻ ഹോസ്പിറ്റലിന്റെ മുൻപിലൂടെയാണ് പുതിയ ബസ്‌സ്റ്റാൻഡിലേക്ക് കടന്നു പോകുന്നത്. ഇവിടെ വെള്ളക്കെട്ട് ഉണ്ടായതിനാൽ വാഹന ഗതാഗതം ദുസ്സഹമായി.
കണ്ണൂര്‍ നഗരത്തിലെ പടന്നത്തോട്ടിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ പയ്യാമ്ബലം കടലില്‍ അഴിമുറിക്കല്‍ പ്രവൃത്തി നടത്തി. കടലില്‍ പുലിമുട്ട് കെട്ടിയതിനാല്‍ പടന്ന തോട്ടിലെ വെള്ളം ഒഴുകാതെ കെട്ടിക്കിടന്നതാണ് വെള്ളക്കെട്ടിനിടയാക്കിയത്.