കണ്ണൂർ: കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റില്‍ എം ഡി എം എയുമായി ലോറി ഡ്രൈവർ പിടിയില്‍. പേരാവൂർ സ്വദേശി മൻഷീദാണ് പിടിയിലായത്.
5 ഗ്രാം എം ഡി എം എയാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. പച്ചക്കറിയുമായി അതിർത്തി കടന്നെത്തുന്ന ലോറികളില്‍ ലഹരികടത്തുന്നെന്ന പരാതിയെ തുടർന്നായിരുന്നു എക്സൈസിന്‍റെ പരിശോധന. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.