Zygo-Ad

വയനാട്ടില്‍ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി ദിലീഷ് ഇരയുടെ മൂത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്‌സോ കേസ്

 


വയനാട്: വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ദിലീഷിനെതിരെ പോക്സോ കേസും ചുമത്തി. യുവതിയുടെ മൂത്ത പെണ്‍കുട്ടിയെ പ്രതി ദിലീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി.

ഈ കുട്ടിക്ക് 14 വയസ്സാണ് ഉള്ളത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ക്ക് പുറമേയാണ് ഇപ്പോള്‍ പോക്സോയും ചുമത്തിയത്.

വയനാട് തിരുനെല്ലി അപ്പപ്പാറയിലാണ് ആണ്‍സുഹൃത്ത് യുവതിയെ കൊലപ്പെടുത്തിയത്. കൊല നടത്തിയതിന് പിന്നാലെ കാണാതായ യുവതിയുടെ ഇളയമകളെ 13 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ പ്രതിയോടൊപ്പം വീടിനടുത്ത തോട്ടത്തില്‍ നിന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

അമ്മയെ ദിലീഷ് കൊലപ്പെടുത്തുന്നതിനിടെ ഇവരുടെ മൂത്തമകള്‍ക്ക് പരിക്കേറ്റിരുന്നു. കുട്ടിയെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയപ്പോള്‍ വൈദ്യ പരിശോധനക്കിടെയാണ്‌ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തുന്നത്. ഇതേ തുടര്‍ന്നാണ് പ്രതിക്കെതിരെ പോക്സോ കേസെടുത്തത്.

വളരെ പുതിയ വളരെ പഴയ