കണ്ണൂര്‍: കണ്ണൂരിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 10 കിലോഗ്രാം കഞ്ചാവ് പിടികൂടി.
ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക് (27), ബിശ്വജിത് കണ്ടെത്രയാ (19) എന്നിവരെ അറസ്റ്റ് ചെയ്തു. ഒഡീഷയില്‍ നിന്ന് വൻ തോതില്‍ കഞ്ചാവ് കേരളത്തില്‍ എത്തിച്ചു വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവർ. കണ്ണൂർ എക്സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ അരുണ്‍ അശോകിന്‍റെ നേതൃത്വത്തില്‍ ആണ് പ്രതികളെ പിടികൂടിയത്.
അസിസ്റ്റന്‍റ് എക്സൈസ് ഇസ്പെക്ടർ (ഗ്രേഡ്)മാരായ സന്തോഷ് തൂണോളി, അനില്‍കുമാർ പി കെ, അബ്ദുല്‍ നാസർ ആർ പി, പുരുഷോത്തമൻ സി, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്)മാരായ വിനോദ് എം സി, സുഹൈല്‍ പി പി, ജലീഷ് പി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത് സി, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപൻ, സിവില്‍ എക്സൈസ് ഓഫീസർമാരായ അജ്മല്‍, ഫസല്‍ എന്നിവർ കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.
അതേ സമയം, തൃശൂർ നഗരത്തില്‍ അഞ്ച് കിലോ ഗ്രാമിലധികം കഞ്ചാവുമായി രാജേഷ് എന്നയാളെ അറസ്റ്റ് ചെയ്തു. 'ഒറിയൻ സ്പെഷ്യല്‍' എന്ന പേരില്‍ അറിയപ്പെടുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
തൃശൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സുധീർ കെ കെയും സംഘവും ചേർന്നാണ് നിരന്തരമായ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.
എക്സൈസ് പാർട്ടിയില്‍ മധ്യമേഖല കമ്മീഷണർ സ്ക്വാഡ് അംഗം എ മുജീബ് റഹ്മാൻ, പ്രിവന്‍റീവ് ഓഫീസർ ടി ജെ രഞ്ജിത്ത്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) രാജു എൻ ആർ, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) സിജോ മോൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബിജു കെ ആർ, സിവില്‍ എക്സൈസ് ഓഫീസർമാരായ അരുണ്‍കുമാർ, ഷാജിത്ത് എൻ ആർ, അനുപ് ദാസ് എന്നിവർ സംഘത്തില്‍ ഉണ്ടായിരുന്നു.