തൃക്കാക്കര: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്കെതിരെ ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിപ്സന് ജോളി, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ്. പ്രസിഡന്റ് പി.സ് സുജിത്, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം റുബൻ പൈനാക്കി എന്നിവർക്കെതിരെയാണ് ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തത്.
സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി പത്തു മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ കാക്കനാട് കിൻഫ്ര കണ്‍വെൻഷൻ സെന്ററില്‍ മുഖ്യമന്ത്രിയുടെ ജില്ലാതല മുഖാമുഖത്തിന്റെ ഉദ്ഘാടന കഴിഞ്ഞ് ഇൻഫോ പാർക്ക് എക്സ്പ്രസ് ഹൈവേയിലൂടെ മടങ്ങുമ്പോള്‍ കരിങ്കൊടി കാട്ടാനായിരുന്നു ഇവരുടെ ശ്രമം. ഇതിനിടെ ഇൻഫോപാർക്ക് പോലീസ് മൂവരെയും പിടികൂടുകയായിരുന്നു.