Zygo-Ad

നഴ്‌സസ് വാരാഘോഷം; കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നഴ്‌സുമാര്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു


കണ്ണൂര്‍: ലോക നഴ്‌സസ് ദിനാഘോഷങ്ങളുടെ ഭാഗമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന നഴ്‌സസ് വാരാഘോഷത്തിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ തുടക്കം കുറിച്ചു.

ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെയാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നഴ്‌സിങ്ങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലോക നഴ്‌സസ് ദിനം ആഘോഷിക്കുന്നത്. 

ഇതിന്റെ ഭാഗമായി ഇന്ന് നടന്ന വാക്കത്തോണ്‍ ശ്രീമതി റൂബി കെ ജോസ് (ആഡിഷണല്‍ ഡിസ്ട്രിക്‌ട് & സെഷന്‍സ് ജഡ്ജ്, തലശ്ശേരി) ഉദ്ഘാടനം ചെയ്തു.

നമ്മുടെ നാടിന്റെ ആരോഗ്യ സംബന്ധമായ നേട്ടങ്ങള്‍ക്ക് പിന്നില്‍ നഴ്‌സുമാരുടെ ത്യാഗവും ആത്മാര്‍ത്ഥതയും അശ്രാന്ത പരിശ്രമവും വലിയ പങ്കു വഹിക്കുന്നുണ്ട് എന്ന് അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 

കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ സി എൻ ഒ ഷീബ സൊമൻ നേത്രത്വം നല്‍കിയ വാക്കത്തോണില്‍ 300ല്‍ അധികം വരുന്ന നഴ്‌സിങ്ങ് ജീവനക്കാർ പങ്കെടുത്തു.

കണ്ണൂര്‍ കലക്‌ട്രേറ്റില്‍ നിന്നും ആരംഭിച്ച വാക്കത്തോണ്‍ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സമാപിച്ചു. സമാപന സമ്മേളനം ഡോ. അനൂപ് (സി ഒ ഒ, ആസ്റ്റര്‍ മിംസ് കണ്ണൂര്‍) ഉദ്ഘാടനം ചെയ്തു.

വളരെ പുതിയ വളരെ പഴയ