കണ്ണൂർ: കുടുംബ വഴക്കിനെ തുടർന്ന് പരസ്പരം കത്തി കൊണ്ടു കുത്തി പരുക്കേല്‍പ്പിച്ച ആസ്സാം സ്വദേശികളായ ദമ്പതികളെ പരിയാരത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കക്കാട് റേഷൻ കടക്കടുത്തുള്ള ക്വാർട്ടേഴ്സില്‍ താമസിക്കുന്ന ഗുലാപ് ഹുസ്സൈൻ (23) ഭാര്യ ലാല്‍ ഭാനു (17) എന്നിവരെയാണ് ജില്ലാ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
തിങ്കളാഴ്ച്ച കാലത്ത് എട്ടര മണിയോടെയാണ് സംഭവം. ഗുലാപ് ലാല്‍ഭാനുവിനെ ആദ്യം തല്ലുകയും കത്തി കൊണ്ടു കുത്തുകയുമായിരുന്നത്രെ.
തുടർന്ന് ലാല്‍ ഭാനു ഗുലാപിന്റെ ഇടതു ഭാഗം കുടലിലും ,കൈക്കും കുത്തിപ്പരിക്കേല്‍പ്പിക്കയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കുടുംബ വഴക്കാണ് ഏറ്റുമുട്ടലിന് കാരണമായത് എന്നാണ് പൊലിസ് പറയുന്നത്.