തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി പരിക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് . മുട്ടത്തറ സ്വദേശി വിനോയ്ക്കാണ് പരിക്കേറ്റത്.
മദ്യപിച്ചെത്തിയ ഡ്രൈവർ ബാബുരാജാണ് കണ്ടക്ടർ വിനോജിനെ ഒന്നിലധികം തവണ കുത്തിപരിക്കേല്‍പ്പിച്ചത്.
നഗരത്തിലൂടെ ഓടുന്ന പ്രൈവറ്റ് ബസ്സിലെ ജീവനക്കാരായ ഇരുവരും തമ്മില്‍ നേരത്തെ വാക്ക് തർക്കം ഉണ്ടായിരുന്നു. ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാബുരാജിനെ ഫോർട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മദ്യ ലഹരിയിലെത്തിയ ബാബുരാജിനെ വാഹനമോടിക്കാൻ കണ്ടക്ടർ അനുവദിച്ചിരുന്നില്ല.
ഇതിനെ തുടർന്നുണ്ടായ ദേഷ്യത്തിലാണ് ആക്രമണം നടത്തിയത്. കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബാബുരാജിനും നിലത്ത് വീണ് പരിക്കേറ്റിരുന്നു. ഇയാളും ചികിത്സയിലാണ്.