പയ്യന്നൂരില്‍ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേർ പിടിയില്‍. പെരുമ്പ സ്വദേശി ഷഹബാസ് (20), എടാട്ട് സ്വദേശികളായ ഷിജിനാസ് (34), പി പ്രജിത (29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഇവരില്‍ നിന്ന് 10.265 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പയ്യന്നൂർ എസ്‌ഐ യദുകൃഷ്ണനും സംഘവും നടത്തിയ രാത്രികാല പരിശോധനയ്ക്കിടയിലാണ് മൂന്നു പേരെയും പിടികൂടിയത്.
എടാട്ട് കണ്ണങ്ങാട് കവാടത്തിന് സമീപം ദേശീയ പാതയ്ക്കരികില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നിർത്തിയിട്ടിരുന്ന കാറ് പൊലീസ് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.