കണ്ണൂർ : കണ്ണൂർ റെയില്‍വെ ക്വാർട്ടേഴ്സുകള്‍ പൊളിച്ചു തുടങ്ങി. ചൊവ്വാഴ്ച്ചരാവിലെ മുതലാണ് കണ്ണൂർ സ്റ്റേഷനിലെ നാലാം ട്രാക്കിന് സമീപമുള്ള പഴയ റെയില്‍വെ ക്വാർട്ടേഴ്സുകള്‍ ജെ.സി.ബി ഉപയോഗിച്ചു പൊളിച്ചു തുടങ്ങിയത്.
നേരത്തെ ഇവിടെയുള്ള മരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. റെയില്‍വെ ഭൂമി പാട്ടത്തിന് കൊടുത്തതിൻ്റെ ഭാഗമായി സ്വകാര്യ കമ്പനിയുടെ വൻ കെട്ടിട സമുച്ചയം ഇവിടെ വരുമെന്നാണ് വിവരം. യുദ്ധകാലടിസ്ഥാനത്തിലാണ് റെയില്‍വെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നത്.