Zygo-Ad

ഓണ്‍ലൈൻ കര്‍മ ന്യൂസ് എംഡി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍; വ്യാജ വാർത്ത പ്രചരിപ്പിച്ചതിൽ ലുക്ക് ഔട്ട് നോട്ടീസ്: അറസ്റ്റ്


തിരുവനന്തപുരം: കർമ്മ ന്യൂസ് ഓണ്‍ലൈൻ ചാനലിന്റെ എംഡി വിൻസ് മാത്യുവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് ഇയാളെ വിമാനത്താവളത്തില്‍ വെച്ച്‌ പിടികൂടിയത്. 

കളമശ്ശേരി സ്ഫോടനത്തെ പിന്തുണച്ച് അടക്കം വാർത്ത നൽകിയതിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടന്നു എന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചതിലുമാണ് പൊലീസ് നടപടി. 

ഓസ്ട്രേലിയയില്‍ നിന്നും തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ് ചെയ്തത്.

നിരവധി കേസുകളില്‍ പ്രതിയായ വിൻസ് മാത്യുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മൂന്ന് കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കളമശേരിയിൽ യഹോവാ സാക്ഷികള്‍ക്കെതിരേ സ്ഫോടനം ഉണ്ടായ സമയത്ത് സ്ഫോടനത്തെ പിന്തുണച്ച്‌ കർമ്മ ന്യൂസ് വാ‍ർത്ത കൊടുത്തിരുന്നു. ഇതിനെതിരെ പരാതി വന്നിരുന്നു. 

ഇതില്‍ വിൻസിനെതിരെ സൈബർ പൊലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ തട്ടിപ്പ് നടന്നു എന്നായിരുന്നു മറ്റൊരു വാർത്ത. 

ഇതിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് വിൻസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.കളമശേരിയില്‍ നടന്നത് 'ഹമാസ് ജിഹാദ്' ആണെന്ന വാര്‍ത്തയും നല്‍കുകയുണ്ടായി. 'മേജര്‍ സുരേന്ദ്ര പൂണിയയുടെ വമ്പന്‍ എക്‌സ്‌ക്ലുസീവ് വെളിപ്പെടുത്തലെ'ന്ന നിലയ്ക്കായിരുന്നു വാര്‍ത്ത.

വളരെ പുതിയ വളരെ പഴയ