കണ്ണൂര്‍ (ചെറുകുന്ന് ): ഇടഞ്ഞ ആന മണിക്കൂറോളം ഇടഞ്ഞ് പരിഭ്രാന്തി പരത്തിയിട്ടും സ്വന്തം ജീവന്‍ പണയം വെച്ച് തിടമ്പ് കൈവിടാതെ ആത്മ ധൈര്യത്തോടെ ഇരുന്ന എടക്കാട് കേശവന്‍ നമ്പൂതിരിക്ക് നാടിന്റെ അനുമോദന പ്രവാഹം.
സ്വന്തം ജീവന്‍ പണയം വെച്ചു കൊണ്ട് ആനപ്പുറത്തിരിക്കുന്ന കേശവന്‍ നമ്പൂതിരിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ചെറുകുന്ന് അന്നപൂര്‍ണശ്ശേരി ക്ഷേത്രത്തിലാണ് ശനിയാഴ്ച്ച രാത്രി ഒന്‍പതേ മുക്കാലിന് ഉത്സവത്തിനിടെ ആനയിടിഞ്ഞത്.
ലേസര്‍ ലൈറ്റ് ആനയുടെ മുഖത്ത് ആരോ അടിച്ചതാണ് എഴുന്നെള്ളിപ്പിനു കൊണ്ടുവന്ന ആന വിഭ്രാന്തി കാണിക്കാന്‍ കാരണമെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. ഏറെ നേരത്തെ പരിശ്രമം കൊണ്ടാണ് ആനയെ പാപ്പാന്‍മാര്‍ക്ക് തളക്കാനായത്.
ഈ സമയമത്രയും തിടമ്പ് കൈവിടാതെ കേശവന്‍ നമ്പൂതിരി ആനപ്പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു. ആനയെ തളച്ചതിനു ശേഷമാണ് ഇദ്ദേഹം തിടമ്പുമായി സുരക്ഷിതമായി താഴെ ഇറങ്ങിയത്.
കണ്ണൂര്‍ ചെറുകുന്ന് അന്നപൂര്‍ണശ്ശേരി ക്ഷേത്രത്തിലാണ് ശനിയാഴ്ച്ച രാത്രി ഉത്സവത്തിനിടെ ആനയിടിഞ്ഞപ്പോള്‍ ഇടഞ്ഞ ആന മണിക്കൂറോളം പരിഭ്രാന്തി പരത്തിയിട്ടും സ്വന്തം ജീവന്‍ പണയം വെച്ച് തിടമ്പ് കൈവിടാതെ ആത്മ ധൈര്യത്തോടെ ഇരിക്കുന്ന കേശവന്‍ നമ്പൂതിരി.
കേശവന്‍ നമ്പൂതിരി പുലര്‍ത്തിയ അസാമാന്യ മനോധൈര്യത്തെ നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ അന്നപൂര്‍ണേശ്വരി സേവാ സമിതി ഭാരവാഹികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
ചെറുകുന്ന് അന്നപൂര്‍ണശേരി ക്ഷേത്ര വിഷു വിളക്ക് ഉത്സവ സമാപനത്തിന്റെ ഭാഗമായി നടത്തിയ തിടമ്പ് എഴുന്നള്ളത്തിനിടെയാണ് തിടമ്പേറ്റിയ ആന ഇടഞ്ഞത്.
ക്ഷേത്ര നടക്ക് സമീപവും വട്ടപന്തലിലും ഈ സമയം നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ഭക്ത ജനങ്ങളുണ്ടായിരുന്നു. ആനയുടെ പരാക്രമം തുടങ്ങിയപ്പോള്‍ ഉത്സവത്തിനെത്തിയവര്‍ ചിതറിയോടി. ആനയെ എഴുന്നള്ളിക്കുമ്പോള്‍ കയര്‍ കെട്ടിയാണ് വഴിയൊരുക്കിയത്.
തിടമ്പ് പിടിച്ച് ആനപ്പുറത്ത് ഇരുന്ന എടക്കാട് കേശവന്‍ നമ്പൂതിരിയെ തലകുലുക്കി താഴെയിടാന്‍ ആന ശ്രമിച്ചുവെങ്കിലും ഇദ്ദേഹം മനോധൈര്യത്തോടെ ഇരിക്കുകയായിരുന്നു.
തുമ്പികൈ വീശി പരാക്രമം കാട്ടിയ ആനയുടെ അക്രമത്തില്‍ നിന്നും അടുത്തുണ്ടായിരുന്ന ഭക്ത ജനങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ചിതറി ഓടുന്നതിനിടെയില്‍ പലര്‍ക്കും നിലത്ത് വീണ് പരിക്കേറ്റു. വട്ടപന്തലിലെ നിരവധി തൂണുകളും ആന പിഴുതെടുത്തു. മണിക്കൂറുകള്‍ക്ക് ആനയെ പാപ്പാന്‍മാര്‍ക്ക് തളയ്ക്കാനായത്.