Zygo-Ad

കേരള ഹൈക്കോടതി റിട്ട. ജഡ്ജിയില്‍ നിന്ന് ഓണ്‍ലൈനായി 90 ലക്ഷം തട്ടിയ കേസ്; കോഴിക്കോട്, വടകര സ്വദേശികള്‍ പിടിയില്‍


കൊച്ചി: സൈബർ തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍പ്പെട്ട് കേരള ഹൈക്കോടതി മുൻ ജഡ്ജിക്ക് പണം നഷ്ടമായ സംഭവത്തില്‍ രണ്ട് പേർ പിടിയില്‍ .  

എടച്ചേരി സ്വദേശികളായ മിർഷാദ് എൻ, മുഹമ്മദ് ഷർജില്‍, പെരിങ്ങത്തൂർ സ്വദേശി മുഹമ്മദ് ഷാ തുടങ്ങിയവരാണ് പിടിയിലായത്.

90 ലക്ഷം രൂപയാണ് ഷെയർ ട്രേഡിങ് എന്ന പേരില്‍ പ്രതികള്‍ ജസ്റ്റീസ് ശശിധരൻ നമ്പ്യാരില്‍ നിന്ന് തട്ടിയെടുത്തത്.

വൻ തുക ലാഭം വാഗ്ദാനം ചെയ്തായിരുന്നു ഇവർ പണം വാങ്ങിയത്. കൊച്ചി സിറ്റി സൈബർ പൊലീസാണ് കേസന്വേഷിച്ചത്.

ചൈന, കംപോഡിയ തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുളള സൈബർ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്ന് അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റിലായവരാണ് കേരളത്തിലെ ഇടനിലക്കാർ. ഇവർക്ക് പ്രതിഫലമായി 30 ലക്ഷം രൂപ കിട്ടിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ