കണ്ണൂർ: ജില്ലയിലെ ബസ് തൊഴിലാളികൾക്ക് 2024-25 വർഷത്തെ ബോണസ് ഏപ്രിൽ പത്തിന് ഉള്ളിൽ വിതരണം ചെയ്യും. ജില്ലാ ലേബർ ഓഫീസർ എം സിനിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
തൊഴിലാളികൾക്ക് പ്രതിമാസം 3,500 രൂപ സീലിങ് നിശ്ചയിച്ച് ആയതിന്റെ ഒരുവർഷത്തെ മൊത്തം വരുമാനത്തിന്റെ 20 ശതമാനം ബോണസ് നൽകാൻ യോഗത്തിൽ തീരുമാനിച്ചു.