Zygo-Ad

ക്രിമിനൽ കേസ് അഭിഭാഷകൻ ബി.എ. ആളൂര്‍ അന്തരിച്ചു


തൃശ്ശൂർ: കുപ്രസിദ്ധ കൊലപാതക കേസുകളിലെ സ്ഥിരം വക്കീലായ അഡ്വ. ബി. ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു.

ആളൂർ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒട്ടേറെ വിവാദമായ ഇലന്തൂര്‍ നരബലി കേസ്, ഗോവിന്ദച്ചാമി പ്രതിയായ കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊലക്കേസ് എന്നിവയില്‍ പ്രതി ഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു ആളൂര്‍. രണ്ട് വര്‍ഷത്തിലേറെയായി വൃക്ക രോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു. 

കഴിഞ്ഞ ദിവസം അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. ബിജു ആന്‍റണി ആളൂര്‍ എന്നാണ് ഇദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്. തൃശ്ശൂര്‍ സ്വദേശിയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യഘട്ടത്തില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനായി അദ്ദേഹം ഹാജരായിട്ടുണ്ട്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി.എ.ആളൂര്‍.

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ വാർത്തകളില്‍ ഇടംപിടിച്ചത്. തുടർന്ന് സമാനമായ നിരവധി കേസുകളില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരുന്നു. ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതിഭാഗം അഭിഭാഷകനാണ്.

വളരെ പുതിയ വളരെ പഴയ