Zygo-Ad

ചക്രവാതചുഴി രൂപപ്പെട്ടു: പതിനൊന്ന് ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത

 


കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യത. മധ്യ തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളുടെ മലയോര മേഖലയിയിലുമാണ് കൂടുതൽ മഴ സാധ്യത.

അടുത്ത മൂന്ന് മണിക്കൂറിൽ 11 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, എറണാകുളം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയും 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ബംഗാൾ ഉൾകടലിൽ ന്യൂനമർദ സാധ്യത രൂപപ്പെട്ടു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടതിനെ തുടർന്നാണ് ന്യൂനമർദം രൂപപ്പെടുന്നത്.

വളരെ പുതിയ വളരെ പഴയ