Zygo-Ad

കണ്ണൂർ ജില്ല അണ്ടർ 11 ചെസ് മത്സരത്തിൽ ആദേഷും പാർവതിയും ചാമ്പ്യന്മാർ


ആദേഷ് കൊമ്മേരി രജനീഷ്, പാർവതി രജിൻ അണ്ടർ 11 ചെസ്സ്‌ കണ്ണൂർ ജില്ലാ ചാമ്പ്യൻമാർ കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ ചെസ്സ് ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചെസ്സ് പാരന്റ്സ് ഫോറത്തിൻ്റെ സഹകരണത്തോടെ കണ്ണൂർ ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ അണ്ടർ 11 ഓപ്പൺ ആൻഡ് ഗേൾസ് ഔദ്യോഗിക സെലെക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ് ഏപ്രിൽ 29ന് ചൊവ്വാഴ്ച തലശ്ശേരി ബ്രെണ്ണൻ കോളേജിൽ വെച്ച് കണ്ണൂർ ജില്ലാ ചെസ്സ്‌ ഓർഗനൈസിങ് കമ്മിറ്റി കൺവീനർ സെബാസ്റ്റ്യൻ വി യു വിന്റെ അദ്ധ്യക്ഷതയിൽ ബ്രെണ്ണൻ കോളേജ് പ്രിൻസിപ്പാൾ ഇൻചാർജ് വിനോദ് നാവത്ത് ഉദ്ഘാടനം നിർവഹിച്ചു.

സുജീഷ് എ പി, മഞ്ജുഷ കെ എന്നിവർ സംസാരിച്ചു. ബ്രെണ്ണൻ കോളേജ് ജൂനിയർ സൂപ്രണ്ട് രേഖ സി.സി സമ്മാനദാനം നിർവഹിച്ചു.

ഓപ്പൺ വിഭാഗത്തിൽ ആദർഷ് കൊമ്മേരി രജനീഷ് (അഞ്ചരക്കണ്ടി ), ശ്രീദർഷ് സുഷിൽ (കണ്ണൂർ ), കൃഷ്ണ കെ പൊതുവാൾ (പയ്യന്നൂർ), റിഷിക് ആർ (ചിത്താരി,പയ്യന്നൂർ ) ഗേൾസ് വിഭാഗത്തിൽ പാർവതി രജിൻ (കർവെള്ളൂർ), സിയാ ലക്ഷ്മി (തളിപ്പറമ്പ), പ്രകൃതി എസ്, (രാമന്തളളി, പയ്യന്നൂർ ), പാർവതി വിനോദ് എന്നിവർ 1 മുതൽ 4 വരെ സ്ഥാനം കരസ്ഥമാക്കി .

 ഇരു വിഭാഗങ്ങളിലായി ആദ്യ 2 സ്ഥാനം നേടുന്നവർ സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിലേക്ക് ജില്ലയെ പ്രതിനിധീകരിക്കും.

വളരെ പുതിയ വളരെ പഴയ