കണ്ണൂർ: പെട്രോള്‍ പമ്പ് ജീവനക്കാരിയെ മർദ്ദിച്ചതിന് അതേ സ്ഥാപനത്തിലെ ജോലിക്കാരിക്കെതിരെ മയ്യില്‍ പോലീസ് കേസെടുത്തു.
പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന കുറ്റ്യാട്ടൂർ ഉരുവച്ചാല്‍ എൻ.വി നിവാസില്‍ എൻ.വി. മിനിയെ അക്രമിച്ചതിന് ശ്രീവിദ്യക്കെതിരെയാണ് കേസെടുത്തത്.
മിനിയുടെ ഫോണ്‍ ഉപയോഗിച്ച് ശ്രീവിദ്യ ഒരു പുരുഷനെ വിളിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത വിരോധമാണത്രെ മർദ്ദനത്തിന് കാരണം.