Zygo-Ad

ചൂടിന് ശമനമില്ലാതെ കണ്ണൂർ :ഇനിയും ചൂട് കൂടാൻ സാധ്യത

 


കണ്ണൂർ :വരും ദിവസങ്ങളിൽ ജില്ലയിൽ താപനില ഉയരാൻ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് ചൊവ്വാഴ്ച പുറ ത്തിറക്കിയ കണക്കുപ്രകാരം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസു വരെ താപനില ഉയരുമെന്നാണ് വിലയിരുത്തുന്നത്. ചൂട് കൂടുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ബുധനാഴ്ച മഞ്ഞഅലർട്ട് പ്രഖ്യാപിച്ചു.

പിണറായിയിലാണ് ചൊവ്വാഴ്ച‌ ഉയർന്ന താപനില രേഖപ്പെടു ത്തിയത്. 40.1 ഡിഗ്രി സെൽഷ്യസാണ് പിണറായിയിലെ താപ നില. ഇരിക്കൂറിൽ 39.5 ഡിഗ്രി സെൽഷ്യസ്, ആറളത്ത് 39.4 ഡി ഗ്രി സെൽഷ്യസും ചെറുവാഞ്ചേരിയിൽ 38.7 ഡിഗ്രി സെൽഷ്യസും ചെമ്പേരിയിൽ 38.3 ഡിഗ്രി സെൽഷ്യസും അയ്യൻകുന്നിൽ 37.5 ഡി ഗ്രി സെൽഷ്യസുമാണ് താപനില രേഖപ്പെടുത്തിയത്.

 കണ്ണൂർ നഗരത്തിലെ ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് കരിമ്പു ഗവേഷണകേന്ദ്രത്തിൽ 36.4 ഡിഗ്രി സെൽഷ്യസാണ് താപ നില. ഉയർന്ന താപനിലയും

ഈർപ്പമുള്ള വായുവുമുള്ള അന്തരീക്ഷമാണ് ജില്ലയിലുള്ളത്. കണ്ണൂർ നഗരത്തിലാണ് ചൊവ്വാ ഴ്ച ഏറ്റവും കൂടുതൽ ഈർപ്പം രേഖപ്പെടുത്തിയത്. 49 ശതമാനം. പിണറായിയിൽ 45 ശതമാനവും ചെറുവാഞ്ചേരിയിൽ 32 ശതമാന വും ഈർപ്പം രേഖപ്പെടുത്തി. കുറ ഞ്ഞ ഈർപ്പം രേഖപ്പെടുത്തിയത്. അയ്യൻകുന്നിലാണ്. 24 ശതമാനം. ജില്ലയുടെ മലയോര പ്രദേശങ്ങ ളിൽ രാത്രിയിൽ തണുപ്പും പകൽ ചൂടുമുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്

വളരെ പുതിയ വളരെ പഴയ