കണ്ണൂര്‍: മൃതദേഹങ്ങളോട് അനാദരവുകാട്ടി കണ്ണൂര്‍ കോര്‍പറേഷന്‍. പയ്യാമ്പലത്ത് ചിരട്ടയില്ലാതെ മൃതദേഹം ദഹിപ്പിക്കല്‍ മണിക്കൂറുകളോളം മുടങ്ങി. തിങ്കൾ രാവിലെയാണ് പയ്യാമ്പലം ശ്മശാനത്തില്‍ അത്യന്തം വേദനാജനകമായ സംഭവം ഉണ്ടായത്.
മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും എത്തിയപ്പോഴാണ് പയ്യാമ്പലത്തെ കോര്‍പര്‍ഷന്‍ ഉദ്യോഗസ്ഥരും ശ്മശാനത്തിലെ തൊഴിലാളികളും ചിരട്ടയില്ലെന്നും മൃതദേഹം ദഹിപ്പിക്കാനാവില്ലെന്നും അറിയിച്ചത്.
തുടര്‍ന്ന് ബന്ധുക്കള്‍ തന്നെ ചിരട്ട എത്തിച്ച് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സ്ഥലത്തെത്തി. തുടര്‍ന്ന് മേയര്‍ മുസ്ലീഹ് മഠത്തില്‍ പ്രശ്‌നത്തിലിടപെടുകയും എം വി ജയരാജനെ ഫോണില്‍ വിളിച്ച് ചിരട്ട എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുകയുമായിരുന്നു.
അതിനിടെ സ്‌ട്രെച്ചറില്‍ ചിരട്ടകളുമായി എം വി ജയരാജന്‍ ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ കോര്‍പറേഷന്‍ ഓഫീസിനകത്ത് പ്രതിഷേധവുമായെത്തി. കോര്‍പറേഷന്‍ അഴിമതിയില്‍ പ്രതിഷേധവുമായിഎല്‍ഡിഎഫ് കോര്‍പറേഷനുമുന്നില്‍ അനിശ്ചിത കാല സത്യഗ്രഹ മരം ആരംഭിച്ചിരിക്കുകയാണ്.