Zygo-Ad

മോറാഴ കൂളിച്ചാലിൽ നടന്ന കൊല; പ്രതിയെ കോടതി റിമാൻഡ് ചെയ്തു

 



മോറാഴ കൂളിച്ചാലിലെ വാടക കെട്ടിടത്തിൽ വെച്ച് വെസ്റ്റ് ബംഗാൾ മുർഷിദ ബാദ് നാഡ്യയിലെ 
ദലിംഖാനെ (32) കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു .

പശ്ചിമ ബംഗാളിലെ പാർഗനാസ്നോർത്തിലെ ഗുഡു എന്ന സുജോയിയെയാണ് തളിപ്പറമ്പ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തത്‌ . 

ഞായറാഴ്ച രാത്രി 8 മണിയോടെയാണ് കൂളിച്ചാലിലെ സി കെബിൽഡിംഗ് എന്ന കെട്ടിടത്തിൻ്റെ ടെറസ്സിൽ വെച്ച് ദലിംഖാൻ വെട്ടേറ്റ് കൊല്ലപ്പെട്ടത് .

ദലിംഖാൻ്റ കൂടെജോലി ചെയ്ത് താമസിച്ചു വരുന്ന സിജോയി പണിസ്ഥലത്തും താമസസ്ഥലത്തും വെച്ചുണ്ടായ തർക്കത്തെ തുടർന്നുള്ള മുൻ വിരോധം കൊണ്ട് വെട്ടി കൊലപ്പെടുത്തിയെന്നതിനാണ് കേസ്സ് രജിസ്ട്രർ ചെയ്തിട്ടുള്ളതെന്ന് തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് എ : ദിനേശൻ കോതേരി പറഞ്ഞു. 

കണ്ണപുരം മൊട്ടമ്മൽചെമ്മരവയലിലെ കാപ്പാട് രാമചന്ദ്രൻ്റപരാതിയിലാണ്തളിപ്പറമ്പ് പോലിസ് കേസ്സ്രജിസ്ട്രർചെയ്തത്‌ .രാമചന്ദ്രൻ്റെ കീഴിൽ ജോലി ചെയ്ത് വരുന്നതാണ് ഇസ്മയിൽ എന്ന ദലിംഖാൻ.

രാമചന്ദ്രൻ്റെ ബന്ധുവായ ലക്ഷമണൻ്റെ ഉടമസ്ഥതയിലുള്ള മോറാഴ കൂളിച്ചാലിലെ  കെട്ടിടത്തിലാണ് ദലിംഖാൻ താമസിച്ച് വരുന്നത് .സിജോയിയെ കേസ്സ് അന്വേഷണം നടത്തുന തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ ഷാജി പട്ടേരിയാണ് അറസ്റ്റ് ചെയ്തത്. 
വൈദ്യ പരിശോധനക്ക് ശേഷമാണ് സിജോയിയെ കോടതിയിൽ ഹാജരാക്കിയത്.


വളരെ പുതിയ വളരെ പഴയ