Zygo-Ad

പെരിന്തല്‍മണ്ണയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ പെണ്‍കുട്ടി മരിച്ചു: രണ്ടു പേരുടെ നില ഗുരുതരം


മലപ്പുറം: പെരിന്തല്‍മണ്ണ തിരൂർക്കാട് കെഎസ്‌ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്‌ ഒരു മരണം. മണ്ണാർക്കാട് അരിയൂർ സ്വദേശി ശ്രീനന്ദയാണ് (16) മരിച്ചത്.

ബസിലുണ്ടായിരുന്ന പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. കോഴിക്കോട്ടു നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസ് എതിരെ കന്നുകാലികളുമായി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി മറിഞ്ഞു.

വളരെ പുതിയ വളരെ പഴയ