കേരളത്തിൽ രണ്ടുമാസത്തിനിടെ 63 കൊലപാതകങ്ങൾ നടന്നെന്ന് പൊലീസ്. ഇതിൽ 30 കൊലപാതകങ്ങൾക്കും ലഹരി ഉപയോഗവുമായി ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
രാസലഹരിയോ മദ്യമോ ഉപയോഗിച്ചശേഷമാണ് ഈ കേസുകളിൽ പ്രതികൾ കൃത്യം നടത്തിയിട്ടുള്ളത്. പൊലീസ് നടത്തിയ അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രണ്ടുമാസത്തിനിടെ നടന്ന 50 കൊലപാതകങ്ങൾ വീടിനുള്ളിൽ നടന്നതോ സുഹൃത്തുക്കളുമായുണ്ടായ വഴക്കിനെത്തുടർന്നുണ്ടായതോ ആണെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇക്കൊല്ലമുണ്ടായ കുറ്റകൃത്യങ്ങളിൽ 20 ശതമാനവും ലഹരിബന്ധമുള്ളതാണെന്നാണ് വിലയിരുത്തൽ. കേരളത്തിൽ ലഹരിയുടെ ആവശ്യക്കാർ വർധിക്കുന്നതായാണ് പൊലീസ് നടത്തിയ അവലോകനത്തിൽ കണ്ടെത്തിയത്.