ഏഴിമല: കമാൻഡന്റ് ട്രെയിനി മാഹി ചെമ്പ്ര പാറാല്‍ വള്ളില്‍ ആർ. രബിജിത്ത് (24) ആണ് ട്രെയിനിങ്ങിനിടെ അക്കാദമിയില്‍ കുഴഞ്ഞു വീണ് മരിച്ചത്.
അക്കാദമിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. ഇന്ത്യൻ കോസ്റ്റ് ഗാർഡ് സർവീസില്‍ അഖിലേന്ത്യാതലത്തിലുള്ള പരീക്ഷയില്‍ ഉന്നത വിജയം നേടിയാണ് നാവിക അക്കാദമിയില്‍ അസി. കമാൻഡന്റ് ട്രെയിനി ആയി പ്രവേശിച്ചത്.
പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർഥിയായിരുന്നപ്പോള്‍ എൻ.സി.സി. നേവല്‍ വിങ്ങിലെ മികച്ച കാഡറ്റ് ആയിരുന്നു.
വെള്ള യൂണിഫോമിനോടുള്ള ഇഷ്ടമാണ് ഈ എൻജിനീയറിങ് ബിരുദധാരിയെ കോസ്റ്റല്‍ ഗാർഡില്‍ എത്തിച്ചത്.
അച്ഛൻ: രതികകുമാർ (പാറാല്‍ ജിത്തൂസ് വെജിറ്റബിള്‍സ്). അമ്മ: ബീന (അയനിക്കാട്, പയ്യോളി, വടകര). സഹോദരി: അഭിരാമി രതികൻ (വിദ്യാർഥിനി, വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂള്‍, പള്ളൂർ). സംസ്കാരം വെള്ളിയാഴ്ച രാത്രി വടകര പയ്യോളി അയനിക്കാട്ടെ അമ്മയുടെ വീട്ടില്‍ നടന്നു.