Zygo-Ad

വാഹന പരിശോധനയ്ക്ക് ഇടയില്‍ 176 കിലോ കഞ്ചാവ് പിടികൂടി: ലഹരി സംഘ തലവനായ ബ്രൂസ്‌ലി പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്തേക്ക് ചില്ലറ വില്‍പ്പനയ്ക്കായെത്തിച്ച 176 കിലോ തൂക്കം വരുന്ന കഞ്ചാവ് തമിഴ്നാട്ടില്‍ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സംഘം പിടികൂടി.

ലഹരി സംഘ തലവനായ തിരുവനന്തപുരം ഊര മ്പ് സ്വദേശി ബ്രൂസ് ലി അറസ്റ്റിലായി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ചുമതലയുള്ള സിഐ ജി.കൃഷ്ണ കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു തമിഴ്നാട്ടിലെ പരിശോധന.

ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തമിഴ്നാട്ടിലൂടെ കേരളത്തിലേക്ക് വൻതോതില്‍ കഞ്ചാവ് എത്തുന്നുണ്ടെന്ന് വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് സംഘം തമിഴ്നാട് നാംഗുനേരി ടോള്‍ പ്ലാസയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രീതിയില്‍ രണ്ട് കാറുകള്‍ കണ്ടെത്തിയത്. 

എക്സൈസ് സംഘം കാറിന് കൈകാണിച്ചു. ഇതോടെ കാർ സംഘത്തെ വെട്ടിച്ച്‌ ഇട റോഡ് വഴി അപകടമായ രീതിയില്‍ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

കാറിനെ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് ബ്രൂസ്ലിയെ പിടികൂടിയത്. രണ്ടാമത് വാഹനത്തെ സംഘം പിന്തുടർന്നെങ്കിലും ഏർവാടി ഭാഗത്ത് വാഹനം ഉപേക്ഷിച്ച്‌ കാറിലുണ്ടായിരുന്നവർ കടന്നു. ഈ വാഹനത്തില്‍ നിന്നാണ് 88 പൊതികളിലായി സൂക്ഷിച്ച്‌ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. 

കാറിന്റെ ഡിക്കിയില്‍ ഭദ്രമായി പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. ആന്ധ്രയില്‍ നിന്ന് എത്തിച്ചതാണ് പൊതികള്‍ എന്ന് എക്സൈസ് അറിയിച്ചു. തുടർ നടപടികള്‍ക്കായി കഞ്ചാവ് നാംഗുനേരി പൊലീസിന് കൈമാറി.

വളരെ പുതിയ വളരെ പഴയ